- Home

- Malayalam India

- റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ)
1988ലെ ഇന്ത്യൻ മോട്ടോർ വാഹന നിയമപ്രകാരമാണ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ പ്രവർത്തിക്കുന്നത്. വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് നൽകൽ, റീ-രജിസ്ട്രേഷൻ, RC പുതുക്കൽ എന്നിവ മുതൽ നികുതിയും ഫീസും സമർപ്പിക്കൽ വരെ, വാഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും RTO യിലൂടെ നടത്താനുള്ള സൌകര്യമൊരുക്കുന്നു
Read more
RTOയുടെ പ്രധാന പ്രവർത്തനങ്ങൾ
1988ലെ ഇന്ത്യൻ മോട്ടോർ വാഹന നിയമപ്രകാരമാണ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ പ്രവർത്തിക്കുന്നത്. വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് നൽകൽ, റീ-രജിസ്ട്രേഷൻ, RC പുതുക്കൽ എന്നിവ മുതൽ നികുതിയും ഫീസും സമർപ്പിക്കൽ വരെ, വാഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും RTO യിലൂടെ നടത്താനുള്ള സൌകര്യമൊരുക്കുന്നു.
ഇന്ത്യയിലെ എല്ലാ RTO കളിലും നിർവഹിക്കപ്പെടുന്ന പ്രവർത്തനങ്ങൾ ചുവടെ സൂചിപ്പിക്കുന്നു.:
- നികുതി ശേഖരണം: ഇന്ത്യയിലെ റോഡുകളിൽ സഞ്ചരിക്കുന്ന വിവിധ തരം വാഹനങ്ങൾക്ക് ചുമത്തുന്ന എല്ലാ റോഡ് നികുതികളും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലൂടെയാണ് ശേഖരിക്കുന്നത്. റോഡ് നികുതി പിരിക്കുന്നതിനു പുറമേ, മൾട്ടി പർപ്പസ് വാഹനങ്ങളിൽ നിന്ന് IMV ഫീസും RTO കളിലൂടെ ഈടാക്കുന്നു.
- റോഡ് സുരക്ഷ ഉറപ്പാക്കൽ: RTO കളിലൂടെ റോഡ് സുരക്ഷയ്ക്കായുള്ള നടപടികൾ സ്വീകരിക്കുകയും എല്ലാ വാഹനങ്ങളും 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരമുള്ള എല്ലാ ട്രാഫിക് നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. നിർബന്ധിത മൂന്നാം കക്ഷി ഇൻഷുറൻസ് വഹിക്കുന്ന എല്ലാ വാഹനങ്ങളുടെയും രേഖകളും ഇതിൽ സൂക്ഷിക്കപ്പെടുന്നു.
- വാഹനങ്ങളുടെ രജിസ്ട്രേഷൻ: മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിലെ ഓരോ വാഹനത്തിനും അതത് സംസ്ഥാന RTO കളിൽ നിന്നുള്ള പെർമനന്റ് രജിസ്ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള വാഹനങ്ങൾക്കും താൽക്കാലികവും സ്ഥിരവുമായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങളും RTO കൾ മുഖേനെ നടത്തുന്നതാണ്. മാത്രമല്ല, കാലാവധി പൂർത്തിയാകുമ്പോൾ കാറിന്റെ RC പുതുക്കുകയും ചെയ്യുന്നു.
- ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യൽ: ഇന്ത്യയിൽ മോട്ടോര് വാഹനം ഉപയോഗിക്കുന്നതിന് സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്. ലൈസൻസ് ഇല്ലാതെ പിടിക്കപ്പെടുകയാണെങ്കിൽ, നിങ്ങൾ കനത്ത പിഴ നൽകേണ്ടി വന്നേക്കാം. ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യുന്ന ചുമതല റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കാണ്.
- വാഹനങ്ങളുടെ ഇൻസ്പെക്ഷൻ: RC റിന്യൂ ചെയ്യുന്നതും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതും സമയാസമയങ്ങളിൽ എമിഷൻ ലെവലുകൾ, റോഡ് യോഗ്യത മുതലായവ പരിശോധിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും RTO നടത്തുന്നു. എല്ലാ വാഹനങ്ങളും MV നിയമം അനുശാസിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
- മലിനീകരണ പരിശോധനകൾ നടത്തുക: ഇന്ത്യയിലെ റോഡുകളിൽ ഓടുന്ന എല്ലാ വാഹനങ്ങളും കുറ്റമറ്റവയാണെന്നും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ RTO മലിനീകരണ പരിശോധനകൾ നടത്തുകയും വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.
താൽക്കാലിക വാഹന രജിസ്ട്രേഷൻ സംബന്ധിച്ച്
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 43-ാം വകുപ്പ് പ്രകാരം വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകേണ്ടതുണ്ടെങ്കിൽ മാത്രമേ താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കൂ. പുതിയതും സ്ഥിരമായി രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായിരിക്കുമ്പോൾ വാഹനം വാങ്ങുന്ന ഡീലർ തന്നെ ഈ നമ്പർ നൽകുന്നന്നതാണ്.
സാധാരണയായി, താൽക്കാലിക RC ഒരു മാസ കാലയളവിലേക്ക് സാധുതയുള്ളതായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ വാഹനം നിങ്ങളുടെ നഗരം/സംസ്ഥാനത്തിന്റെ RTOയിൽ നിന്നും പെർമനന്റ് ആയി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്.
പെർമനന്റ് വാഹന രജിസ്ട്രേഷൻ സംബന്ധിച്ച്
ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ RTO യിൽ നിന്നും ഇഷ്യൂ ചെയ്യുന്ന സ്ഥിരമായ തിരിച്ചറിയൽ നമ്പറാണ് പെർമെനന്റ് രജിസ്ട്രേഷൻ നമ്പർ. പെർമെനന്റ് രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ മാത്രമേ ഇന്ത്യയിൽ ഓടിക്കാൻ സാധിക്കുകയുള്ളൂ.
- ഒരു വാഹനം ഡെലിവറി ചെയ്ത ശേഷം 7 ദിവസത്തിനുള്ളിൽ ഒരു വാഹന ഉടമയ്ക്ക് പെർമെനന്റ് RCക്ക് അപേക്ഷിക്കാവുന്നതാണ്.
- കൂടാതെ, സ്ഥിരമായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 15 വർഷത്തേക്ക് സാധുതയുള്ളതാണ്, അതിനുശേഷം ബന്ധപ്പെട്ട RTO യിൽ പുതുക്കേണ്ടതുണ്ട്.
ഇന്ത്യയിലെ RTO ഫോമുകളുടെ തരങ്ങൾ
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിരവധി RTO ഫോമുകൾ നിങ്ങൾക്ക് കാണാവുന്നതാണ്, അവ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് കൊണ്ട് നിങ്ങൾക്ക് RTOയുമായി ബന്ധപ്പെട്ട ഏത് നടപടിക്രമങ്ങൾക്കും ഉപയോഗിക്കാനും കഴിയും. ചില ഫോമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെയിതാ -
| ഫോം നമ്പർ | വിവരണം |
| ഫോം 3 | ലേണേഴ്സ് ലൈസൻസ് |
| ഫോം 20 | ഒരു മോട്ടോർ വാഹന രജിസ്ട്രേഷനായുള്ള അപേക്ഷ |
| ഫോം 20B | താൽക്കാലിക രജിസ്ട്രേഷൻ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ |
| ഫോം 21 | സെയിൽസ് സർട്ടിഫിക്കറ്റ് |
| ഫോം 22 | റോഡ്-യോഗ്യത സർട്ടിഫിക്കറ്റ് |
| ഫോം 23 B | താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് |
| ഫോം 25 | രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോം |
| ഫോം 26 | ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിനുളള അപേക്ഷ |
| ഫോം 29 | ഒരു മോട്ടോർ വാഹനത്തിന്റെ ട്രാൻസ്പോർട്ട് ഓഫ് ഓണർഷിപ്പ് അറിയിപ്പ് |
| ഫോം 31 | വാഹനത്തിന്റെ ട്രാൻസ്പോർട്ട് ഓഫ് ഓണർഷിപ്പിനായുള്ള അപേക്ഷ |
| ഫോം 32 | പൊതു ലേലത്തിൽ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ |
| ഫോം 24 | മോട്ടോർ വാഹന രജിസ്ട്രേഷൻ |
| ഫോം 38 A | ഇൻസ്പെക്ഷൻ റിപ്പോർട്ട് |
| ഫോം 51 | ഇൻഷുറൻസ് സർട്ടിഫിക്കറ്റ് |
| ഫോം 50 | ബിൽ ഓഫ് ലാഡിംഗ് |
| ഫോം 57 | വിദേശ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് |
| ഫോം 54 | അപകട വിവര റിപ്പോര്ട്ട് |
ഇന്ത്യയിലെ RTO സംബന്ധമായ ഫീസുകളും ചാർജുകളും
ഇന്ത്യയിലെ RTO ഫീസുകളും ചാർജുകളും പ്രസ്താവിക്കുന്ന ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്:
| ലക്ഷ്യം | ഈടാക്കിയ ഫീസ് |
| RC ഇഷ്യൂ ചെയ്യൽ അല്ലെങ്കിൽ പുതുക്കൽ | രൂപ. 50 - രൂപ. 3,000 |
| ഹൈപ്പോതെകേഷൻ ചാർജുകൾ | രൂപ. 1500 |
| നമ്പർ പ്ലേറ്റ് | രൂപ. 250 - രൂപ. 400 |
| താല്ക്കാലിക രജിസ്ട്രേഷൻ | രൂപ. 1500 - രൂപ. 2500 |
| ഉടമസ്ഥാവകാശം കൈമാറ്റം | രൂപ. 300 - രൂപ. 3,000 |
| ഡ്യൂപ്ലിക്കേറ്റ് RC | രൂപ. 25 - രൂപ. 1500 |
വാഹന ഉടമയുടെ വിശദാംശങ്ങൾ ഓൺലൈനായി എങ്ങനെ പരിശോധിക്കാം?
- കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഇന്ത്യയിലെ വാഹന രജിസ്ട്രേഷനായി വാഹൻ പോർട്ടൽ ആരംഭിച്ചു.
- വാഹന രജിസ്ട്രേഷൻ, വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യൽ എന്നിവയ്ക്കായി നിങ്ങൾക്ക് സൈറ്റ് സന്ദർശിക്കാം.
- പരിവഹാൻ പോർട്ടലിൽ നിന്ന് RTOയുടെ സൈറ്റിൽ നിങ്ങളുടെ RTO സംബന്ധമായ വാഹന വിവരങ്ങൾ/രജിസ്ട്രേഷൻ വിശദാംശങ്ങൾ ഓൺലൈനിൽ എളുപ്പത്തിൽ പരിശോധിക്കാം:
- ഔദ്യോഗിക പരിവാഹൻ പോർട്ടൽ സന്ദർശിക്കുക
- 'ഇൻഫർമേഷൻ സർവീസസ്' ഡ്രോപ്പ് ഡൌണിൽ നിന്നും, 'നിങ്ങളുടെ വാഹന വിശദാംശങ്ങൾ അറിയുക' ഓപ്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക അല്ലെങ്കിൽ ഒരു അക്കൌണ്ട് സൃഷ്ടിക്കുക
- OTP, ക്യാപ്ച കോഡ് എന്നിവ നല്കുക
- നിങ്ങളുടെ വാഹനത്തിന്റെ എല്ലാ രജിസ്ട്രേഷൻ വിശദാംശങ്ങളും ലഭിക്കുന്നതിന് 'വിശദാംശങ്ങൾ നേടുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ആർ ടി ഒ-യെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എന്നതിന്റെ ചുരുക്ക രൂപമാണ് RTO. ഇന്ത്യൻ റോഡുകളിലൂടെ ഓടുന്ന എല്ലാ വാഹനങ്ങളുടെയും രേഖകൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ഉടമസ്ഥതയിലുള്ള സംഘടനയാണിത്.
കേന്ദ്ര, സംസ്ഥാന സർക്കാർ നിയമങ്ങൾക്കൊപ്പം മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുക എന്നതാണ് RTOയുടെ പ്രധാന ചുമതല. ഓരോ വാഹനവും അടുത്തുള്ള RTO ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിന് പുറമെ, മോട്ടോർ ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ്, മലിനീകരണ സർട്ടിഫിക്കറ്റുകൾ എന്നിവ പരിശോധിക്കുന്നതിനും പുതുക്കുന്നതിനും RTO ഉത്തരവാദിയാണ്.
മോട്ടോർ വെഹിക്കിൾ ആക്ട്, 1988 ലെ സെക്ഷൻ 39 അനുസരിച്ച്, ബന്ധപ്പെട്ട സംസ്ഥാന RTOയിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ ഒരു വാഹനം ഓടിക്കാൻ അനുവാദമുള്ളൂ.
അതെ, ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക പരിവഹാൻ പോർട്ടലിലൂടെ ഇത് ഓൺലൈനായി പരിശോധിക്കാൻ കഴിയും.
അതെ, ഓരോ സംസ്ഥാനത്തിനും എളുപ്പത്തിൽ തിരിച്ചറിയാൻ ഒരു പ്രത്യേക RTO കോഡ് ഉണ്ട്, അതായത് ഗുജറാത്ത്-GJ, ഹരിയാന-HR തുടങ്ങിയ ഈ RTO കോഡുകൾ അനുസരിച്ച് മാത്രമേ രജിസ്ട്രേഷൻ നമ്പർ അനുവദിക്കൂ.
അതെ, ഇന്ത്യയിലെ ഓരോ കേന്ദ്രഭരണ പ്രദേശത്തിനും എളുപ്പത്തിൽ തിരിച്ചറിയാനാകുന്ന തരത്തിലുള്ള പ്രത്യേക RTO കോഡ് ഉണ്ട്, ഉദാഹരണത്തിന് ദാമൻ & ദിയു എന്നിവയ്ക്ക് DD, പുതുച്ചേരിയ്ക്ക് PY എന്നിങ്ങനെ.
അതെ, ഒരു വാഹനത്തിന്റെ ഓണർഷിപ്പ് ഓൺലൈനായി കൈമാറ്റം ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്:
- പരിവാഹൻ സേവാ പോർട്ടൽ ഓണ്ലൈനായി സന്ദർശിക്കുക.
- തുടർന്ന് 'ഓൺലൈൻ സേവനങ്ങൾ' എന്ന ഡ്രോപ്പ്ഡൌണിൾ നിന്നും ഓണർഷിപ്പ് ട്രാൻസ്ഫർ സംബന്ധിച്ച ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പുതിയ ഉടമയുടെ വിശദാംശങ്ങൾ സമർപ്പിക്കുക.
- ഇനി താഴെപ്പറയുന്നവയിൽ നിന്ന് ഉദ്ദേശ്യം തിരഞ്ഞെടുക്കുക - മോഷണം/വിൽപ്പന/പിന്തുടർച്ച/ലേലം.
- ഉടമയുടെ പേര്, സീരിയൽ നമ്പർ, ഉടമ വിഭാഗം, പിതാവ്/ഭർത്താവിന്റെ പേര്, വിൽപ്പന തീയതി (ഫോം 29 അനുസരിച്ച്), വിൽപ്പന തുക എന്നിവ നൽകുക.
- ഫിനാൻസറുടെ പേരിലാണെങ്കിൽ FRC എന്നത് ഓഫ് എന്ന് അടയാളപ്പെടുത്തുക.
- നിങ്ങളുടെ വിലാസം വിശദാംശങ്ങൾ സമർപ്പിക്കുക (നിലവിലുള്ളത് / സ്ഥിരമായത്).
Explore More Under Motor Insurance
- Motor Insurance
- Car Insurance
- Bike Insurance
- Third Party Insurance
- Third Party Bike Insurance
- Car Insurance Calculator
- Car Insurance Companies
- Bike Insurance Companies
- Bike Insurance Calculator
- Commercial Vehicle Insurance
- Tractor Insurance
- Truck Insurance
- Check Car Insurance Status
- New Cars Price
#Rs 2094/- per annum is the price for third-party motor insurance for private cars (non-commercial) of not more than 1000cc
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.
+Savings are based on the maximum discount on own damage premium as offered by our insurer partners.
^Lowest Price Guaranteed is based on certifications shared by insurers with us. Policybazaar will facilitate price matching subject to the terms and conditions of select insurers.
##Claim Assurance Program: Pick-up and drop facility available in 1400+ select network garages. On-ground workshop team available in select workshops. Repair warranty on parts at the sole discretion of insurance companies. Dedicated Claims Manager. 24x7 Claim Assistance.